വെച്ചൂർ: കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളിന് കൊടിയേറി.
ഇന്നലെ വൈകുന്നേരം 6.30 ഓടെ വികാരി ഫാ. ജോഷി കളപ്പറമ്പത്തിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുനാളിന് കൊടിയേറ്റിയത്. സഹവികാരി ഫാ. ജിബിൻ ഷാജി, ഫാ. ജോസ് പാലത്തിങ്കൽ, ഫാ. അലക്സ് കാട്ടേഴത്ത്, ഫാ. സഖറിയാസ് നെല്ലിക്കുന്നത്ത്, ഫാ. പോൾ കാഞ്ഞിരക്കാട്ടുകരി, ഫാ. വർഗീസ് ഇടത്തിച്ചിറ, ഫാ. ക്രിസ്റ്റി മഠത്തിൽ, ഫാ. സുഭാഷ് തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.
തിരുനാൾ രണ്ടാം ദിനമായ ഇന്ന് രാവിലെ 6.30നും 10നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന. മൂന്നിന് രാവിലെ 5.30നും 10നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന. നാലിന് രാവിലെ അഞ്ചിനും ആറിനും വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് പൊതു ആരാധന. 5.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം. അഞ്ചിന് രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് ലൈത്തോരൻമാരുടെ വാഴ്ച. 10നും വൈകുന്നേരം 5.30 നും വിശുദ്ധ കുർബാന. ആറിന് രാവിലെ 5.30, 7.30, 10, ഉച്ചകഴിഞ്ഞ് മൂന്നിനും വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന. രാത്രി ഏഴിന് വയലിൻ ഫ്യൂഷൻ. ഏഴിന് രാവിലെ 5.30 നും ഏഴിനും എട്ടിനും 10നും ഉച്ചകഴിഞ്ഞ് മൂന്നിനും വിശുദ്ധ കുർബാന.
വൈകുന്നേരം 4.30ന് അംബികാമാർക്കറ്റ് കപ്പേളയിൽ രൂപം വെഞ്ചരിപ്പ്, പള്ളിയിലേക്ക് പ്രദക്ഷിണം. 5.30ന് വേസ്പര തുടർന്ന് പ്രദക്ഷിണം. പ്രധാനതിരുനാൾ ദിനമായ എട്ടിന് രാവിലെ അഞ്ചിനും ആറിനും ഏഴിനും എട്ടിനും 10നും ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനും വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. 15ന് എട്ടാമിടം തിരുനാളോടെ തിരുനാൾ ആഘോഷത്തിന് സമാപനമാകും.
കൈക്കാരന്മാരായ ബിജു മിത്രംപള്ളി, സേവ്യർമലയിൽ, പ്രസുദേന്തി അഗസ്റ്റിൻ ജോർജ് വൈലപ്പള്ളിക്കരി, വൈസ് ചെയർമാൻ ജിയോ ബി. ഭഗവതിക്കൽ, പബ്ലിസിറ്റി കൺവീനർ ഉമ്മച്ചൻ കുന്നത്തുകളത്തിൽ, പബ്ലിസിറ്റി ജോയിന്റ് കൺവീനർ ജിത്തു പാറയിൽ തുടങ്ങിയവർ തിരുനാൾ നടത്തിപ്പുകൾക്ക് നേതൃത്വം നൽകും.